kapioka

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മരച്ചീനിയിൽ നിന്ന് സ്പിരിറ്റുണ്ടാക്കി അതുപയോഗിച്ച് വീര്യംകുറഞ്ഞ മദ്യം നിർമ്മിക്കുന്ന പദ്ധതിയിൽ കാലിത്തീറ്റയ്ക്കുള്ള അസംസ്കൃത വസ്തുക്കളടക്കം ഉപോത്പന്നങ്ങളും വിപണിയിലിറക്കാൻ നീക്കം. തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും പാപ്പനംകോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയും (നീസ്റ്റ്) ചേർന്നാണ് ബഡ്ജറ്റ് വിഹിതമായ രണ്ടുകോടി രൂപ വിനിയോഗിച്ച് ഇതിനുള്ള ഗവേഷണം നടത്തുക.

കരിമ്പിൽ നിന്ന് ഒരു ലിറ്റർ സ്പിരിറ്റുണ്ടാക്കാൻ 62രൂപയാണ് ചെലവെങ്കിൽ, മരച്ചീനിയിൽ നിന്ന് കാൽലിറ്റർ സ്പിരിറ്റുണ്ടാക്കാൻപോലും 48രൂപയാവും.ഉപോത്പ്പന്നങ്ങൾ വഴി ഉത്പാദനചെലവ് കുറയ്ക്കാനാവും. നൂഡിൽസ് പോലെ മറ്റേതെങ്കിലും ഉത്പന്നങ്ങളുണ്ടാക്കാനാവുമോയെന്നും പഠിക്കുമെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് എം.എസ്.സജീവ് പറഞ്ഞു. പ്രാഥമികപഠനത്തിൽ ഇത് സാദ്ധ്യമാണെന്നാണ് കണ്ടെത്തിയത്. മരച്ചീനിയിൽ നിന്ന് സ്പിരിറ്റുണ്ടാക്കാനുള്ള സാങ്കേതികവിദ്യയ്ക്ക് കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന് പേറ്റന്റുണ്ട്.

മരച്ചിനീയിൽ നിന്ന് സ്പിരിറ്റുണ്ടാക്കുക വ്യാവസായികാടിസ്ഥാനത്തിൽ ലാഭകരമല്ലെന്ന വിമർശനവുമുണ്ട്. ഒരുലിറ്റർ സ്പിരിറ്റുണ്ടാക്കാൻ ആറ് കിലോയോളം മരച്ചീനി വേണ്ടിവരും. കിലോയ്ക്ക് പത്തുരൂപയെങ്കിലും നൽകി മരച്ചീനി സംഭരിക്കേണ്ടിവരും. സ്റ്റാർച്ചിനെ ഗ്ലൂക്കോസാക്കൽ, പുളിപ്പിക്കൽ എന്നിവയ്ക്കുള്ള ആസിഡ്, എൻസൈം ചെലവുകൾ പുറമെ. പ്ലാന്റൊന്നിന് ഒരുകോടിക്കടുത്താണ് ചെലവ്. നൂറു പേർക്ക് തൊഴിൽകിട്ടും.

മൂന്ന് ഘട്ടങ്ങൾ

മരച്ചീനി ഉണക്കിപ്പൊടിച്ച് അന്നജമാക്കിയശേഷം 150 ഡിഗ്രിയിൽ തിളപ്പിച്ച് പൾപ്പാക്കും

 രാസപ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കിയ ശേഷം, യീസ്റ്റ് കലർത്തി പുളിപ്പിച്ച് 30 ഡിഗ്രിയിലാക്കും

 യന്ത്രസംവിധാനത്തിൽ ഇത് വാറ്റിയെടുത്താണ് സ്പിരിറ്റ് നിർമ്മിക്കുക.

 കൃഷി- 7ലക്ഷം ഹെക്ടറിൽ

 ഹെക്ടറിലെ വിളവ്- 45ടൺ

 മരച്ചീനി കർഷകർ - 22ലക്ഷം

'മ​ര​ച്ചീ​നി​യി​ൽ​ ​നി​ന്ന് ​വീ​ര്യം​ ​കു​റ​ഞ്ഞ​ ​മ​ദ്യം​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ൽ​ ​തെ​റ്റി​ല്ല.​ ​പു​തി​യ​ ​മ​ദ്യ​ന​യം​ ​ഉ​ട​ൻ​ ​ന​ട​പ്പി​ലാ​ക്കും.​ ​വീ​ര്യം​ ​കു​റ​ഞ്ഞ​ ​മ​ദ്യം​ ​ഉ​ത്പാ​ദി​പ്പി​ച്ചാ​ൽ​ ​വീ​ര്യം​ ​കൂ​ടി​യ​ ​മ​ദ്യ​ത്തി​ന്റെ​ ​ഉ​പ​യോ​ഗം​ ​കു​റ​യും.​ ​ഇ​തി​നാ​യി​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​വേ​ണ്ട.​ ​നി​ല​വി​ലെ​ ​അ​ബ്കാ​രി​ ​നി​യ​മ​ത്തി​ൽ​ ​വ്യ​വ​സ്ഥ​യു​ണ്ട്".
- എം.​വി.​ ​ഗോ​വി​ന്ദൻ, എ​ക്സൈ​സ് ​മ​ന്ത്രി

'വീര്യംകുറഞ്ഞ രണ്ടാം തലമുറ മദ്യമാണിത്. മരച്ചീനി ലഭ്യത ഉറപ്പാക്കാൻ തരിശുനിലത്തെ കൃഷി പ്രോത്സാഹിപ്പിക്കണം".

- എം.എസ്. സജീവ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് കിഴങ്ങുവിള ഗവേഷണകേന്ദ്രം