തിരുവനന്തപുരം: ജോലിക്കിടയിൽ ആക്രമിക്കപ്പെടുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. ഹരിലാൽ ആവശ്യപ്പെട്ടു. മതിലകത്ത് ഇലക്ട്രിക് പോസ്റ്റിൽ കയറിയ ലൈൻമാൻ ഒാമനക്കുട്ടനെ കല്ലെറിഞ്ഞ സംഭവത്തിലും കൊടുങ്ങല്ലൂരിൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സംഭവത്തിലും അസോസിയേഷൻ പ്രതിഷേധിച്ചു.