തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാടിനെകുറിച്ച് റിസർവ് ബാങ്ക് പൊതുജനങ്ങൾക്ക് ബോധവൽക്കരണ പരിപാടി നടത്തി.വഴുതക്കാട്ടെ ഗ്രാമീണസ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ വി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അസിം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.ശ്രീനിവാസപൈ,മുരളീകൃഷ്ണ,പരിശീലനകേന്ദ്രം ഡയറക്ടർ പി.ജി.പ്രേംജീവൻ,ധനകാര്യ സാക്ഷരതാ കൗൺസിലർ ആർ.ഗിരീഷ് കുമാർ,അശ്വിൻ.എസ്.ചന്ദ് തുടങ്ങിയവർ സംസാരിച്ചു.