
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6ന് ലക്ഷദീപം തെളിയും. തന്ത്രി തിരിച്ചിറ്റൂർ പുരുഷോത്തമൻ പോറ്റി, പാലോട് സി.ഐ സി.കെ. മനോജ്, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ പത്മാലയം മിനിലാൽ, ടി.കെ.വേണുഗോപാൽ എന്നിവർ ചേർന്ന് ആദ്യ ദീപം തെളിക്കും. ഉപദേശക സമിതി പ്രസിഡന്റ് പി.മോഹനൻ, സെക്രട്ടറി ധനശ്രീ അഭിലാഷ്, വൈസ് പ്രസിഡന്റ് അനൂജ് തുണ്ടുവിളയിൽ, പി.രാജീവൻ, വി.ലാൽ കുമാർ, ബിജു.എസ്.പച്ചക്കാട്, ബി.ടി.സതീശൻ, രാകേഷ്, അരുൺ രാജ്, അരുൺ, റിജി.ടി.എസ്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകും. കഴിഞ്ഞ ദിവസം നടന്ന 25001 ദീപക്കാഴ്ച ചെന്നൈ മണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് പരിശീലക അവാർഡ് നേടിയ സഞ്ജുവിനെ ചടങ്ങിൽ ആദരിച്ചു. ദേശീയ മഹോത്സവ മേഖല ജില്ലാ കളക്ടർ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രവും 5 കിലോമീറ്റർ ചുറ്റളവും വൈദ്യുത ദീപാലങ്കാര പ്രഭയിലാണ്. നാളെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് പരശുരാമൻ നൃത്തനാടകം എന്നിവ ഉണ്ടാകും. 18ന് സമാപിക്കും.