കല്ലമ്പലം: പാരിപ്പള്ളിയിൽ നിന്ന് കൊടുംകുറ്റവാളിയായ പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റ് ചികിത്സയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ധനസഹായം നൽകും. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് ചികിത്സാ ചെലവിനായി പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് അഞ്ചര ലക്ഷം രൂപ ഡി.ജി.പി അനുവദിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സി.പി.ഒ എസ്.എൽ. ചന്തു, ശ്രീജിത്ത് എന്നിവർക്ക് 2 ലക്ഷം വീതവും എസ്.ഐ പി. ജയന് ഒരു ലക്ഷവും സി.പി.ഒ സി. വിനോദിന് 50000 രൂപയുമാണ് അനുവദിച്ചത്.