
നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും നെടുമങ്ങാട് ശിശുവികസനപദ്ധതി ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന പ്രീമാരിറ്റൽ കൗൺസിലിംഗ് ക്യാമ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അതിജീവനം ഹാളിൽ വച്ച് നടക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി കേരളത്തിലെ പ്രമുഖരായ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ക്ലാസുകൾ നയിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അദ്ധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ് പി. വൈശാഖ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിലാൽ. വി.ആർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ശ്രീമതി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ. ചിത്രലേഖ,ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ ടി. ശ്രീകുമാർ, എ. അനുജ, ബീന അജിത്ത് ബ്ലോക്ക് സെക്രട്ടറി സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.