
തിരുവനന്തപുരം: തൃപ്പൂണിത്തുറ മുതൽ കോട്ടയം വരെയുള്ള പാതയിൽ നിർമ്മാണജോലികളുള്ളതിനാൽ 22വരെ ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരത്തേക്കുള്ള ശബരി,നാഗർകോവിലിലേക്കുള്ള പരശുറാം തുടങ്ങിയ ട്രെയിനുകൾ 14,19,22തീയതികളിലും കോർബയിൽ നിന്ന് കൊച്ചുവേളിക്കുള്ള എക്സ്‌പ്രസ് 14നും ആലപ്പുഴ വഴി തിരിച്ചുവിടും.ഇൗ ട്രെയിനുകൾക്ക് എറണാകുളം ജംഗ്ഷൻ,ചേർത്തല,ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കൊച്ചുവേളിയിൽ നിന്ന് ലോകമാന്യതിലക് വരെ സർവീസ് നടത്തുന്ന ട്രെയിൻ ഇന്ന് ആലപ്പുഴ വഴിയായിരിക്കും പോകുക. ആലപ്പുഴയിലും എറണാകുളത്തും സ്റ്റോപ്പുണ്ടാകും.