ആറ്റിങ്ങൽ: രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28,29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്കിൽ മുഴുവൻ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരും പങ്കുചേരണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ന്യൂട്ടൺ അക്ബർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ ജി.വേണുഗോപാലൻ നായർ, എസ്.ചന്ദ്രൻ, ജയ ശ്രീരാമൻ, എം.സുശീല, എസ്.ജലജ, സിന്ധുയക്ഷരാജ് തുടങ്ങിയവർ സംസാരിച്ചു. ജയശ്രീരാമൻ (പ്രസിഡന്റ്) സിന്ധുയക്ഷരാജ് (സെക്രട്ടറി), ബേബി (ട്രഷറർ) എന്നിവരെ യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുത്തു.