p

തിരുവനന്തപുരം: കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ ഒളിവിലായിരുന്ന കുഞ്ഞിന്റെ മുത്തശ്ശിയെ ബീമാപ്പള്ളിയിലെ സുഹൃത്തിന്റെ വീടിന്റെ പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. അങ്കമാലി സ്വദേശി സിപ്സിയെയാണ് (58) ഇന്നലെ ഉച്ചയോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ പിതാവിന്റെ അമ്മയാണ് സിപ്സി.

ബീമാപ്പള്ളിയിലെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് സിപ്സി ഒളിവിൽ കഴിയാൻ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ ഇവർ തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. തുടർന്ന് ഇന്നലെ രാവിലെയാണ് ബീമാപ്പള്ളിയിലെത്തിയത്. ഇവർ തിരുവനന്തപുരത്തെത്തിയ അന്വേഷണസംഘം സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കൊച്ചിലെ അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി ഇവരുമായി മടങ്ങി. തിങ്കളാഴ്ചയാണ് ഒന്നരവയസുകാരിയെ ഹോട്ടലിൽ സിപ്സിയുടെ സുഹൃത്തായ ജോൺ ബിനോയ് ഡിക്രൂസ് ബക്കറ്റിൽ മുക്കിക്കൊന്നത്.

 മുഖം മറച്ച് മാസ്കും ഷാളും
സൂക്ഷിച്ച് നോക്കിയാൽപ്പോലും മുഖം മനസിലാകാത്തവിധം മാസ്കിന് പുറമേ ഷാളുപയോഗിച്ച് മറച്ച് കെട്ടിയാണ് സിപ്സി നടന്നിരുന്നത്. ഇവരുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റിലായത്. അറസ്റ്റിനെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥരോടക്കം സിപ്സി തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. ചെറിയ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. പൂന്തുറ സ്റ്റേഷനിലെത്തിച്ചപ്പോഴും സിപ്സി ബഹളമുണ്ടാക്കി.

ഒ​ന്ന​ര​ ​വ​യ​സു​കാ​രി​യു​ടെ
കൊ​ല​പാ​ത​കം​:​ ​പി​താ​വ് ​അ​റ​സ്റ്റിൽ

കൊ​ച്ചി​:​ ​ഒ​ന്ന​ര​ ​വ​യ​സു​കാ​രി​യു​ടെ​ ​കൊ​ല​പാ​ത​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പി​താ​വ് ​അ​ങ്ക​മാ​ലി​ ​കോ​ടി​ശേ​രി​വീ​ട്ടി​ൽ​ ​സ​ജീ​വ​നെ​ ​(28​)​ ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​പൊ​ലീ​സ് ​വീ​ട്ടി​ലെ​ത്തി​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​തി​നാ​ണ് ​ജു​വ​നൈ​ൽ​ ​ജ​സ്റ്റി​സ് ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​അ​റ​സ്റ്റ്.​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.​ ​സ​ജീ​വ​ന്റെ​ ​മ​ക​ൾ​ ​നോ​റ​ ​മ​റി​യ​ത്തെ​ ​ക​ലൂ​രി​ലെ​ ​ഹോ​ട്ട​ലി​ൽ​ ​വ​ച്ച് ​സ​ജീ​വ​ന്റെ​ ​അ​മ്മ​ ​സി​പ്സി​യു​ടെ​ ​കാ​മു​ക​ൻ​ ​ജോ​ൺ​ ​ബി​നോ​യ് ​ഡി​ക്രൂ​സ് ​ബ​ക്ക​റ്റി​ലെ​ ​വെ​ള്ള​ത്തി​ൽ​ ​മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.​ ​സ​ജീ​വ​നു​മാ​യി​ ​വേ​ർ​പി​രി​ഞ്ഞ​ ​ഭാ​ര്യ​ ​ഡി​ക്സി​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ ​ചെ​യ്യു​ക​യാ​ണ്.

വ​സ്ത്ര​മു​രി​യു​ന്ന​ ​പ​തി​വ് ​അ​ട​വ്വി​ല​പ്പോ​യി​ല്ല
​ ​വ​ല​യി​ലാ​ക്കി​യ​ത് ​സി​റ്റി​ ​പൊ​ലീ​സി​ന്റെ​ ​ര​ഹ​സ്യ​ ​നീ​ക്ക​ത്തിൽ

സ്വ​ന്തം​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​പ്സി​യു​ടെ​ ​പ​തി​വ് ​അ​ട​വു​ക​ൾ​ ​പൊ​ലീ​സി​ന് ​മു​മ്പി​ൽ​ ​വി​ല​പ്പോ​യി​ല്ല.
പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​കു​മെ​ന്നാ​യാ​ൽ​ ​അ​സ​ഭ്യം​ ​പ​റ​യു​ന്ന​തും​ ​സ്വ​യം​ ​വ​സ്ത്ര​മു​രി​യു​ന്ന​തും​ ​ഇ​വ​രു​ടെ​ ​സ്ഥി​രം​ ​ന​മ്പ​രു​ക​ളാ​ണ്.​ ​വ​സ്ത്ര​മു​രി​യാ​നാ​യി​ ​ഇ​ന്ന​ലെ​യും​ ​ചെ​റി​യ​ ​ശ്ര​മം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​വ​നി​താ​ ​പൊ​ലീ​സ് ​ത​ട​യി​ട്ടു.​ ​പൊ​ലീ​സി​നെ​തി​രെ​ ​ബ​ഹ​ളം​ ​വ​ച്ച് ​അ​റ​സ്റ്റ് ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​ത് ​ക​ണ​ക്കി​ലെ​ടു​ക്കാ​തെ​ ​പൊ​ലീ​സ് ​സം​ഘം​ ​അ​റ​സ്റ്റും​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​ണ​യു​മെ​ല്ലാം​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​വ​നി​താ​പൊ​ലീ​സ് ​സം​ഘ​ത്തി​ന്റെ​ ​സാ​ന്നി​ദ്ധ്യ​വും​ ​സ്ക്വാ​ഡ് ​തി​രി​ഞ്ഞു​ള്ള​ ​നി​രീ​ക്ഷ​ണ​വു​മാ​ണ് ​സി​പ്സി​യെ​ ​കു​ടു​ക്കി​യ​ത്.​ ​ബീ​മാ​പ്പ​ള്ളി​ ​പ്ര​ദേ​ശ​ത്തു​നി​ന്ന് ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്കാ​ണ് ​സി​പ്സി​യെ​ ​പൂ​ന്തു​റ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
പൊ​ലീ​സി​ന്റെ​ ​ര​ഹ​സ്യ​ ​നീ​ക്കം
സി​പ്സി​ ​വെ​ള്ളി​യാ​ഴ്ച​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യെ​ന്ന് ​കൊ​ച്ചി​ ​പൊ​ലീ​സ് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റെ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​നി​രീ​ക്ഷ​ണ​ത്തി​ന് ​ത​മ്പാ​നൂ​ർ​ ​പൊ​ലീ​സി​നെ​ ​നി​യോ​ഗി​ച്ചു.​ ​ത​മ്പാ​നൂ​രി​ൽ​ ​സി​പ്‌​സി​ ​ആ​ദ്യം​ ​മു​റി​യെ​ടു​ത്ത​ത് ​വ​നി​ത​ക​ൾ​ക്ക് ​താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ ​'​എ​ന്റെ​ ​കൂ​ട്"​ ​എ​ന്ന​ ​ലോ​ഡ്ജി​ലാ​യി​രു​ന്നു.​ ​ത​മ്പാ​നൂ​ർ​ ​പൊ​ലീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​വെ​ള്ളി​യാ​ഴ്ച​ ​അ​വി​ടെ​ ​എ​ത്തി​യ​പ്പോ​ഴേ​ക്കും​ ​സി​പ്സി​ ​ബീ​മാ​പ്പ​ള്ളി​ ​പ്ര​ദേ​ശ​ത്തേ​ക്ക് ​ക​ട​ന്നി​രു​ന്നു.​ ​പി​ന്നീ​ട് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ശം​ഖും​മു​ഖം​ ​എ.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.