kerala-budget

തിരുവനന്തപുരം: കർഷകർക്ക് ഏറെ ആശ്വാസവും സഹായകരവുമാണ് പുതിയ സംസ്ഥാന ബഡ്ജറ്റെന്ന് കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, പ്രസിഡന്റ് എം.വിജയകുമാർ എന്നിവർ പ്രസ്താവനയിൽ പറ‌ഞ്ഞു.

റബർ സബ്സിഡി 500 കോടി, നെല്ലിന്റെ താങ്ങുവില 28.20 രൂപയാക്കിയത്, കാർഷിക ഉപകരണങ്ങൾക്ക് സബ്സിഡിയോടെ വായ്പ, പഴങ്ങളിലും ധാന്യത്തിലും നിന്ന് വീഞ്ഞും വീര്യംകുറഞ്ഞ മദ്യവും, മരച്ചീനിയിൽ നിന്ന് സ്പിരിറ്റ്, കൂടുതൽ വിളകൾക്ക് തോട്ടം പദവി പരിഗണിക്കൽ, സബ്സിഡി നിരക്കിൽ കൃഷി സാമഗ്രികൾ വാങ്ങാൻ സംവിധാനം, നാളികേര വികസനത്തിന് 73.9 കോടി തുടങ്ങിയ പ്രഖ്യാപനങ്ങൾ കർഷകർക്ക് ആശ്വാസമാണ്.
ഇടുക്കി, കാസർകോട്, വയനാട് പാക്കേജുകൾക്കായി 75 കോടി വീതം അനുവദിച്ചത് ഈ ജില്ലകളിലെ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും.കർഷകരെയും കാർഷിക മേഖലയെയും തകർക്കുന്ന നയങ്ങളുമായി ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ കർഷകരെ സംരക്ഷിക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന കേരള സർക്കാരിനെ നേതാക്കൾ അഭിനന്ദിച്ചു.