granilanu

മുടപുരം: പൊതുപ്രവർത്തകനും സി.പി.ഐ കിഴുവിലം മുൻ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗവും മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ നേതാവുമായിരുന്ന ഇ. നൗഷാദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിലെ കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിന് മുന്നിൽ അനുശോചന യോഗം നടന്നു. സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ് അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി. ശശി എം.എൽ.എ, ജില്ലാപഞ്ചായത്ത് മെൻഡർ ആർ. സുഭാഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. വേണുഗോപാലൻ നായർ, എ. അൻസാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്. ബി.ഇടമന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി. പി.സി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈനനാസർ, ആശ, അഡ്വ. മുഹ്സിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതാ സന്തോഷ്‌, കോരാണി വിജു തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷാ അനുശോചന പ്രമേയം അവതരിപ്പിച്ചു.