mar12a

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസ് പദ്ധതി യഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച അടൂർ പ്രകാശ് എം.പിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അമ്പലമുക്ക്, അവനവഞ്ചേരി, ചിറ്റാറ്റിൻകര ബൂത്ത്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അവനവഞ്ചേരി ജംഗ്ഷനിൽ സ്വീകരണം നൽകി. കെ.പി.സി.സി മെമ്പർ ഡോ. വി.എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.എം. ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. ആറ്റിങ്ങൽ സതീഷ്,​ പി.ജയചന്ദ്രൻ നായർ,​ എസ്. ശ്രീരംഗൻ,​ കെ.അജന്തൻ നായർ,​ കെ.കൃഷ്ണ മൂർത്തി,​ എച്ച്.ബഷീർ,​ മണനാക്ക് ഷിഹാബ്,​ എസ്. പ്രസന്നകുമാർ,​ ആർ. വിജയകുമാർ,​ ഗ്രാമത്തുംമുക്ക് രതീഷ്,​ ശാസ്താമുക്ക് രാജേന്ദ്രൻ,​ ചന്ദ്രിക,​ ശ്രീദേവി എന്നിവർ സംസാരിച്ചു.