നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയനിലെ ശാഖകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ പ്രതിനിധികൾ, പോഷക സംഘടനകളുടെ യൂണിയൻതല നേതാക്കൾ എന്നിവരുടെ സംയുക്ത സമ്മേളനം ഇന്ന് വൈകിട്ട് 3ന് നെയ്യാറ്റിൻകര മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എസ്.കെ അശോക് കുമാർ, സി.കെ. സുരേഷ് കുമാ‌ർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ മാരായമുട്ടം സജിത്, കള്ളിക്കാട് ശ്രീനിവാസൻ കുട്ടമല മുകുന്ദൻ, എസ്.എൽ. ബിനു, കെ. ഉദയകുമാർ, ജയപ്രകാശ്, ബ്രിജേഷ് കുമാർ, ദിലീപ് കുമാർ, ഇടത്തല ശ്രീകുമാർ, വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ എന്നിവർ പങ്കെടുക്കും.