ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലപഞ്ചായത്ത് രൂപീകരണവും പ്രതിനിധികളെ തിരഞ്ഞെടുപ്പും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുമാഇടവിളാകം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പൊതുമരാമത്തു വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ, വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,പഞ്ചായത്ത് അംഗങ്ങളായ വി.അജികുമാർ,തോന്നയ്ക്കൽ രവി,കെ.കരുണാകരൻ,ബിന്ദു ബാബു,എസ്.കവിത, ശ്രീലത,ഷീല,ജുമൈല,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു ജെയിംസ്,ജില്ലാതല ആർ.പി.ജയചന്ദ്രൻ,ബ്ലോക്ക്‌ ആർ.പി.അനൂജ,സി.‌ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.