
നെയ്യാറ്റിൻകര: സ്വാമി വിവേകാനന്ദ സേവാ സമിതിയുടെ നല്ലിരിപ്പ് മഹോത്സവം ബി.ജെ.പി നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റി അംഗം ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസൈറ്റി എം.ഡി എം.എസ്. ഫൈസൽ ഖാൻ ചികിത്സാ ധനസഹായം വിതരണം ചെയ്തു. കൂട്ടപ്പന വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ബിജു അറപ്പുര, അന്നപൂർണേശ്വരി കിറ്റ് വിതരണം നടത്തി. ചടങ്ങിൽ കാൻസർ രോഗിയായ കുട്ടിക്ക് മുടി മുറിച്ചു നൽകിയ എസ്.എം. ഭദ്രയേയും 260ൽ പരം ഇംഗ്ലീഷ് ചെറുകഥകൾ രചിച്ചു ശ്രദ്ധേയനായ ഭഗതിനേയും അനുമോദിച്ചു. സമിതി പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ നായർ, സേവാഭാരതി ഡി. രാധാകൃഷ്ണൻ, സെക്രട്ടറി ജി.എസ്. രാജീവ് എന്നിവർ പങ്കെടുത്തു.