p

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ സർവീസ് പെൻഷൻകാർക്ക് ജനുവരി മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസം സംബന്ധിച്ച് യാതൊരു തീരുമാനവും പ്രഖ്യാപിക്കാത്ത നടപടിയിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പും ജനറൽ സെക്രട്ടറി എം.പി. വേലായുധനും പ്രതിഷേധിച്ചു. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി 14ന് പ്രതിഷേധ പ്രകടനം നടത്താൻ പെൻഷൻകാരോട് ആഹ്വാനം ചെയ്തു.

ബഡ്ജറ്റിൽ ഭിന്നശേഷിക്കാരെ അവഗണിച്ചു :ഡി.എ.പി.സി


തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ വികലാംഗ പെൻഷൻ പോലും വർദ്ധിപ്പിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ഡിഫറെൻലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽകുമാർ പ്രസ്താവിച്ചു. സമൂഹത്തിൽ അവശതയും ദുരിതവും അനുഭവിക്കുന്നവരുടെ ക്ഷേമ പുനരധിവാസ വികസനപദ്ധതികൾക്ക് പോലും വേണ്ടത്ര തുക ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബ​ഡ്ജ​റ്റി​ൽ​ ​അ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ച് ​യു​വ​മോ​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം​:​വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​എ​ന്ന​തി​ലു​പ​രി​ ​നി​ല​വി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ക്രി​യാ​ത്മ​ക​മാ​യ​ ​ഒ​രു​ ​നി​ർ​ദ്ദേ​ശ​വും​ ​ഇ​ല്ലാ​ത്ത​ ​ബ​ഡ്ജ​റ്റി​ൽ​ ​ഭാ​ര​തീ​യ​ ​ജ​ന​താ​യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​അ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​കേ​ന്ദ്ര​പ​ദ്ധ​തി​ക​ളെ​ ​പേ​ര് ​മാ​റ്റി​ ​വി​ക​ല​മാ​യി​ ​അ​വ​ത​രി​പ്പി​ക്ക​ൽ​ ​മാ​ത്ര​മാ​ണി​തി​ലു​ള്ള​ത്.​കേ​ര​ള​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്ത് ​ഒ​രു​ ​മാ​റ്റ​വും​ ​ഉ​ണ്ടാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.