വർക്കല: ചിലക്കൂർ തുണ്ടത്തിൽ കാട്ടുവിളാകത്തുവിള ദേവീക്ഷേത്രത്തിലെ ഉത്രംതിരുനാൾ മഹോത്സവവും പുനപ്രതിഷ്ഠാ വാർഷികവും മാർച്ച് 17ന് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 6.30ന് സമൂഹ അഷ്ടദ്രവ്യഹോമവും 17ന് രാവിലെ 9ന് സമൂഹ മഹാമൃത്യുഞ്ജയഹോമവും 11ന് അഷ്ടാഭിഷേകവും രാത്രി 7ന് ഭഗവതിസേവയും 8ന് വിശേഷാൽപൂജയും വിളക്കും. 18ന് രാവിലെ 9.30ന് സമൂഹ വിശേഷാൽ നാഗരൂട്ടും വൈകുന്നേരം 7.30ന് വിശേഷാൽ പൂജയും വിളക്കും. 19ന് രാവിലെ 8.30ന് സമൂഹപൊങ്കാലയും 10ന് കലശപൂജയും 12.15ന് കുടുംബസമ്മേളനവും 1 മണിക്ക് അന്നദാനവും വൈകുന്നേരം 6ന് പഞ്ചശക്തിപൂജയും 7ന് സഹസ്രദീപാലങ്കാരത്തോടെ ചമയവിളക്കും താലപ്പൊലിയും ഉണ്ടായിരിക്കും.