vsdp

മലയിൻകീഴ്: വി.എസ്.ഡി.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാറനല്ലൂരിൽ സംഘടിപ്പിച്ച അയ്യാ വൈകുണ്ഠ സ്വാമിയുടെ 213-ാം ജയന്തി ആഘോഷം സംസ്ഥാന ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വി.എസ്.ഡി.പി നേതാക്കളായ വണ്ടന്നൂർ ഷാജിലാൽ, അജി മേലാരിയോട്, സുനിൽ നെല്ലിക്കാട്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ടി. തങ്കരാജ്, സുധീഷ്, സജി ഊരൂട്ടമ്പലം, ശ്യാംലാൽ, സരസ്വതി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.