
തിരുവില്വാമല: തിറകളി കലാകാരൻ തിരുവില്വാമല തെക്കേമുല്ലക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (78,തിരുവില്വാമല ഉണ്ണിക്കൃഷ്ണൻ ) നിര്യാതനായി. അർബുദ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിറകളിയെന്ന അനുഷ്ഠാനകലാ രൂപത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കലാകാരനാണ്. അര നൂറ്റാണ്ടിലേറെ നീണ്ട കലാപാരമ്പര്യം ഉള്ള ഉണ്ണികൃഷ്ണൻ തിറകളിക്ക് പുറമെ ഭഗവതിപ്പാട്ട് കലാകാരൻ കൂടിയാണ്. നീണ്ട വർഷമായി തിരുവില്വാമല പറക്കോട്ട്കാവ് താലപ്പൊലിക്ക് പടിഞ്ഞാറ്റുമുറി ദേശം പൂതൻതിറയുടെ ദേശ അമരക്കാരനായിരുന്നു. 2019 ൽ ആരവം പുരസ്‌കാരവും 2022ൽ നാടൻ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാർത്ത്യായനിയാണ് ഭാര്യ. രാമൻകുട്ടി, ശിവകുമാർ, സുധി, വിജി, ദാക്ഷായണി എന്നിവർ മക്കൾ. പ്രേമ, പ്രമീള, നീതു എന്നിവർ മരുമക്കൾ.