തിരുവനന്തപുരം: പൂജപ്പുര ചാടിയറയിൽ പ്രവർത്തനമാരംഭിച്ച ലീസ കിഡ്സ് വേൾഡ് ചാടിയറ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഗോപു ജി.നായർ, പൂജപ്പുര വാർഡ് എ.ഡി.എസ് ചെയർപേഴ്സൺ എസ്. ശശികല, ലീസ കിഡ്സ് വേൾഡ് സ്ഥാപക ലീന തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 8.30 മുതൽ വൈകിട്ട് 6വരെയാണ് പ്രവർത്തന സമയം. ഡേ കെയർ, എൽ.കെ.ജി, യു.കെ.ജി സൗകര്യമുണ്ട്.