
തിരുവനന്തപുരം: കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ 15-ാം അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ആർ. സുനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റായി കടകംപള്ളി സുരേന്ദ്രനെയും ജനറൽ സെക്രട്ടറിയായി ആർ. സുനിലിനേയും വർക്കിംഗ് പ്രസിഡന്റായി ഡി. മോഹനനേയും ട്രഷററായി പി.എൻ. വേണുഗോപാലനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: കെ. ജയചന്ദ്രൻ, എ. മനോജ്, പ്രിയ, വിനീത് സി, അനിൽകുമാർ, ലക്ഷ്‌മിക്കുട്ടി, മനോജ് എസ്.എസ്. സെക്രട്ടറിമാർ: മിനി ജെ.എസ്, വിനോദ് എസ്.എസ്, രാജേഷ് എൻ, സൂര്യകുമാർ എസ്, അഭിലാഷ് പി, കാർത്തികേയൻ, പ്രകാശൻ.