photo

പാലോട്: ചോഴിയക്കോട്, മേൽപാലം ആറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. അരിപ്പ സമരഭൂമിയിൽ താമസിക്കുന്ന വിനീതിന്റെയും, ജോളിയുടേയും മകൻ അഭിജിത്താണ് മുങ്ങി മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. അരിപ്പയിൽ നിന്ന് വിനീതിത് കുടുംബസമേതമാണ് ആറ്റിൽ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെയാണ് അഭിജിത്ത് മുങ്ങിതാണത്. തുടർന്ന് കരയ്‌ക്കെത്തിച്ച് പാലോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങൾ: മിഥുൻ, മീര.