തിരുവനന്തപുരം: ഗ്ലോക്കോമ വാര സമാപനം ഇന്ന് വൈകിട്ട് 6ന് മന്ത്രി വി.ശിവൻകുട്ടി കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്യും. നിത്യപ്രകാശം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ പ്രഖ്യാപനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിക്കും. നിത്യപ്രകാശം പദ്ധതി വഴി 1233 പൊലീസുകാരുടെ നേത്രപരിശോധന പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ നടത്തിയിരുന്നു. കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ പൊതുജനങ്ങൾക്കും കൂടെ പങ്കെടുക്കാൻ കഴിയുന്ന എയറോബിക് ഫിറ്റ്നസ് ഡാൻസ് സ്വസ്‌തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജി, ദിവ്യപ്രഭ കണ്ണാശുപത്രി, എസ്.എൻ യുണൈറ്റഡ് മിഷൻ ഇന്റർനാഷണൽ, ട്രിവാൻഡ്രം റൈഫിൾ അസോസിയേഷൻ, എൽ.എൻ.സി.പി.ഇ, വൈ.ഡബ്ല്യു.സി.ഐ എന്നീ സംഘടനകൾ അണിചേരും. ഡോ.ഷീബ,ഡോ.ചിത്ര രാഘവൻ,ഡോ.ദേവിൻ പ്രഭാകർ എന്നിവർ പങ്കെടുക്കും.