
തിരുവനന്തപുരം : ആശുപത്രികളിൽ രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നവകേരള കർമ്മ പദ്ധതി രണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളം കർമ്മ പദ്ധതി രണ്ട് കോ-ഓർഡിനേറ്റർ ഡോ. ടി.എൻ.സീമ, പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജമീല, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ, എൻ.എച്ച്.എം സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.ആർ.രാജു, എസ്.എച്ച്.എസ്.ആർ.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജിതേഷ് എന്നിവർ പങ്കെടുത്തു.