h

തിരുവനന്തപുരം: വരുന്ന മൂന്നുദിവസം കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ,പാലക്കാട് എന്നീ ഏഴ് ജില്ലകളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടിയ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.

ഇന്നും നാളെയും ജാഗ്രത വേണം. ചില സ്ഥലങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്താം.

ഇന്നലെ 16ഇടങ്ങളിൽ 35 ഡിഗ്രിക്കു മുകളിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപെടുത്തിയത് (38.6) തൃശൂർ വെള്ളാനിക്കരയാണ്.സീസണിലെ ഉയർന്ന ചൂടാണിത്.