വിതുര: ചായം ശ്രീഭദ്രകാളി ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് ക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡന്റ് ആയിരുന്ന കെ. മുരളിധരൻനായർക്ക് ആദരാഞ്ജലികൾ അർപ്പിക്കുമെന്ന് സെക്രട്ടറി എസ്. സുകേഷ് കുമാർ അറിയിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ. ജെ. ജയചന്ദ്രൻനായരുടെ അദ്ധ്യക്ഷത വഹിക്കും.
ചീറ്റിപ്പാറ ആയിരവല്ലി തമ്പുരാൻ ക്ഷേത്രം
വിതുര: പ്രസിദ്ധമായ പൊൻപാറ ചീറ്റിപ്പാറ ശ്രീ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ കുംഭതിരുവാതിര ഗോത്രാചാരകൊടുതി ഉത്സവം സമാപിച്ചു. ഇന്നലെ രാവിലെ നടന്ന സമൂഹപൊങ്കാലയിൽ അനവധി പേർ പങ്കെടുത്തു. ക്ഷേത്രപൂജാരി പുഷ്ക്കരൻ കാണി, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് മോഹനൻ ത്രിവേണി, സെക്രട്ടറി സനൽകുമാർ, രക്ഷാധികാരി കെ. രഘു എന്നിവർ നേതൃത്വം നൽകി.