
തിരുവനന്തപുരം: മാതൃഭാഷയോടൊപ്പം ദേശീയ ഭാഷയായ ഹിന്ദിയെയും പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കേരള ഹിന്ദി ഹൈസ്‌കൂൾ അദ്ധ്യാപക കൂട്ടായ്‌മയായ പംഖുടിയാം നൽകിവരുന്ന ശ്രേഷ്ഠ അദ്ധ്യാപക പുരസ്‌കാരം ലക്ഷ്‌മി വിലാസം ഹൈസ്‌കൂൾ അദ്ധ്യാപകനായ കെ.മോഹനകുമാരൻ നായർക്ക് സമ്മാനിക്കുകയായിരുന്നു മന്ത്രി.
ഹിന്ദി പ്രചാര സഭ സെക്രട്ടറി ബി.മധു അദ്ധ്യക്ഷനായി. പ്രസിഡന്റ് എസ്.ഗോപകുമാർ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, വൈസ് പ്രസിഡന്റ് അനിതകുമാരി, അവാർഡ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീകുമാർ, പംഖുടിയാം എക്സിക്യൂട്ടീവ് അംഗം എൻ.അനിൽകുമാർ, സഹകരണ ബാങ്ക് പ്രസിഡന്റ് ബി.ശിവരാജൻ, സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധി പ്രവീൺ, പ്രധാനാദ്ധ്യാപിക മായ, പി.ടി.എ, പ്രസിഡന്റ് ഉറൂബ്, എക്സിക്യൂട്ടീവ് അംഗം ശശികുമാർ രത്നഗിരി എന്നിവർ പങ്കെടുത്തു.