പാറശാല: കാരോട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ പരിധിയിലുള്ള കാർഷിക പദ്ധതി പ്രകാരം സൗജന്യ വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ള അംഗങ്ങളുടെ യോഗം നാളെ ഉച്ചയ്ക്ക് 3ന് കൃഷി ഭവനിൽ നടക്കും. പദ്ധതി പ്രകാരം വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ള അംഗങ്ങൾ വൈദ്യുതി കണക്ഷന്റെ കൺസ്യൂമർ നമ്പർ, വസ്തുവിന്റെ ഈ വർഷത്തെ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവ സഹിതം കൃഷിഭവനിൽ എത്തിച്ചേരേണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.