anadha

ആര്യനാട്: തോളൂർ ആനന്ദിൽ ആര്യനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും തോളൂർ ചെമ്പക മംഗലം ഭദ്രകാളീക്ഷേത്ര മുൻ സെക്രട്ടറിയുമായ സി.രവീന്ദ്രന്റെ ഭാര്യ ആനന്ദവല്ലി (70) നിര്യാതയായി.മക്കൾ: എ.ആർ. രഞ്ചിത്ത് (വ്യവസായ വകുപ്പ്) ,രശ്മി. മരുമക്കൾ: പി.എസ്.ലക്ഷ്മി (അദ്ധ്യാപിക, പരണിയം വി.എച്ച്.എസ്.എസ്), പി.ദിലീഷ് (കെ.ടി.ഡി.സി മാനേജർ, മാസ്കോട്ട് ഹോട്ടൽ, തിരുവനന്തപുരം. ) .സംസ്ക്കാരം: ഇന്ന് രാവിലെ 11ന് നെടുമങ്ങാട് ശാന്തിതീരത്ത്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.