പാറശാല: പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പൊങ്കാല ഇന്ന് രാവിലെ 8ന് നടക്കും. രാവിലെ 5.30ന് ഗണപതി ഹോമം, 8.30ന് ക്ഷീരധാര, 9ന് അഷ്ടാഭിഷേകം, 9.30ന് കുങ്കുമാഭിഷേകം,10ന് നവകാലശാഭിഷേകം,11ന് ഭസ്മാഭിഷേകം, വൈകിട്ട് 7ന് പുഷ്‌പാഭിഷേകം എന്നിവയുണ്ടാകും. നാളെ രാവിലെ 5.30ന് ഗണപതി ഹോമം, 8.30ന് ക്ഷീരധാര, 9ന് അഷ്ടാഭിഷേകം, 9.30ന് കുങ്കുമാഭിഷേകം,10ന് നവകാലശാഭിഷേകം,11ന് ഭസ്മാഭിഷേകം, വൈകിട്ട് 7ന് പുഷ്‌പാഭിഷേകം. വൈകിട്ട് 4ന് പകൽപ്പൂരവും ഗജമേളയും തുടർന്ന് ആനപ്പുറത്ത് എഴുന്നള്ളിപ്പും ഘോഷയാത്രയും ഉണ്ടാകും. 15ന് വൈകിട്ട് 7.30 ന് ഭക്തിഗാനമേള, 16ന് രാവിലെ കളത്തിൽ പൂജ, 5.30ന് കളമഴിപ്പ് തുടർന്ന് കൊടിയിറക്ക്.