പോത്തൻകോട്: കാട്ടായിക്കോണം തെങ്ങുവിള ശ്രീ മഹാദേവി ക്ഷേത്രത്തിലെ പൂയ മഹോത്സവം 14 മുതൽ 20 വരെ നടക്കും.14ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, വൈകിട്ട് 5 .30ന് പുഷ്‌പാഭിഷേകം, പൂമൂടൽ, വൈകിട്ട് 7.30 ന് സായാഹ്നഭക്ഷണം തുടർന്ന് 8.30 ന് മേജർ സെറ്റ് കഥകളി.15ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 8.30 ന് ആയില്യം ഊട്ട്,
രാത്രി9ന് ക്ലാസിക്കൽ ഫ്യുഷൻ. 16ന് രാവിലെ 5.30ന് മഹാഗണപതിഹോമം,രാത്രി 7ന് കരോക്കെ ഗാനമേള രാത്രി 7.30ന് സായാഹ്ന ഭക്ഷണം, രാത്രി 9ന് വയലിൻ ഫ്യുഷൻ.17ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, രാത്രി 7.30 ന് സായാഹ്ന ഭക്ഷണം. 8ന് ഓട്ടൻതുള്ളൽ.18ന് രാവിലെ 9ന് പ്രസിദ്ധമായ തെങ്ങുവിള പൊങ്കാല,രാത്രി 7.30 ന് സായാഹ്ന ഭക്ഷണം,രാത്രി 8ന് നൃത്താമൃതം.19ന് രാവിലെ 10ന് ബാലികാ പൂജ,6ന് ഭക്തിഗാനസുധ,രാത്രി 7.30 ന് സായാഹ്ന ഭക്ഷണം 8ന് കഥാപ്രസംഗം.20ന് രാവിലെ 5.30ന് മഹാഗണപതിഹോമം,രാത്രി 7.15 മുതൽ ആനപ്പുറത്തെഴുന്നള്ളിപ്പ് 9ന് നാടൻ പാട്ട് പുലർച്ചെ 4 ന് താലപ്പൊലി,വിളക്ക്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷം ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്കുള്ള അന്നദാനവും ഘോഷയാത്രയും വൈദ്യുത ദീപാലങ്കാരങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്ന് കാട്ടായിക്കോണം തെങ്ങുവിള ശ്രീമഹാദേവീ ക്ഷേത ട്രസ്റ്റ് പ്രസിഡന്റ് എ.പ്രദീപ് കുമാർ,ജനറൽ കൺവീനറും സെക്രട്ടറിയുമായ എസ്.ഭുവനചന്ദ്രൻ,രക്ഷാധികാരി ടി.വിനയകുമാർ, ട്രഷറർ ഡി.വിജയൻ എന്നിവർ അറിയിച്ചു.