ചേരപ്പള്ളി : പറണ്ടോട് മലയന്തേരി നവചേതന ഗ്രന്ഥശാലയുടെയും സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ 13ന് വൈകിട്ട് 5ന് നവചേതന നഗറിൽ വച്ച് നവചേതന നഗർ പ്രഖ്യാപനവും ഉണ്ടപ്പാറ നവചേതന നഗർ റോഡിന്റെ ഉദ്ഘാടനവും നടക്കും. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം നിർവഹിക്കും. രക്ഷാധികാരി എം.എസ്. മനോഹരൻ അദ്ധ്യക്ഷനാകും. എം.ബി.ബി.എസിന് അഡ്മിഷൻ നേടിയ നൗഫലിനെ ബ്ലോക്ക് മെമ്പർ എ.എം.ഷാജി ആദരിക്കും. ബുക്ക് ഒഫ് റെക്കാഡ് നേടിയ സുജിത്തിനെ ആര്യനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. കിഷോർ ആദരിക്കും. നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.പി.സജികുമാർ, മുൻ വാർഡ് മെമ്പർമാരായ സോമൻ നായർ, ശ്രീകണ്ഠൻ നായർ, ലതകുമാരി, വിജിത,സാംസ്കാരിക സമിതി സെക്രട്ടറി എം.എസ്. സുധാകരൻ, വനിതാ വേദി പ്രസിഡന്റ് ശാലിനി, ഐത്തി സുരേന്ദ്രൻ, എ. വിഷ്ണു, കുമാരി അനന്യ, വി. ഗിരീശൻ, സംഘാടകസമിതി കൺവീനർ ജോൺ താഴ്‌വാരം, സംഘടന സെക്രട്ടറി എസ്. പ്രശാന്ത് എന്നിവർ പങ്കെടുക്കും.