si

കിളിമാനൂർ: കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വായനാച്ചങ്ങാത്തം ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. എട്ടു പഞ്ചായത്തുകളിൽ നാലു പഞ്ചായത്തുകൾ വീതം രണ്ടുമേഖലകളായി തിരിച്ച് രണ്ടു കേന്ദ്രങ്ങളിലായാണ് ശില്പശാല സംഘടിപ്പിച്ചത്. ജി.എൽ.പി.എസ് പകൽക്കുറിയിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്തംഗം ടി. ബേബിസുധ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ രഘൂത്തമൻ അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ റസിയ ബീഗം സ്വാഗതം പറഞ്ഞു. കവിയും ഗാനരചയിതാവുമായ റജികുമാർ വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോഷ്മോൻ, പി.ടി.എ പ്രസിഡന്റ് ശ്രീലത രതീഷ് എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രഥമാദ്ധ്യാപകൻ മനോജ് ബി.കെ. നായർ നന്ദി പറഞ്ഞു.

ജി.എൽ.പി.എസ് വെള്ളല്ലൂരിൽ നടന്ന ശില്പശാല കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനശ്വരി അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സ്മിത പി.കെ. സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സാബു വി.ആർ വായനാച്ചങ്ങാത്തം പദ്ധതി വിശദീകരിച്ചു. ബി.ആർ.സി പരിശീലകരായ വൈശാഖ് ,ഷാനവാസ് എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രഥമാദ്ധ്യാപിക ബിന്ദു നന്ദി പറഞ്ഞു. വായനാ മരത്തിൽ അക്ഷരങ്ങൾ പതിപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം നടന്നത്.