photo

പാലോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുളിച്ചാമല ചൂടൽമൺപുറം തടത്തരികത്ത് വീട്ടിൽ റെജിക്കാണ് (42)​ പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുൻപ് ആടിന് തീറ്റ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇക്കഴിഞ്ഞ 12ന് ഇതേ കാട്ടുപോത്ത് വിതുരയിൽ രണ്ടുപേരെ ആക്രമിച്ചിരുന്നു. കൂടാതെ ഒരു കാറും തകർത്തു. നിരവധി തവണ വനപാലകരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി. വന്യമൃഗങ്ങളെ ഭയന്ന് പകൽ പോലും ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. അടിയന്തരമായി വനപാലകരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.