മുടപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് സമ്മേളനം നാളെ രാവിലെ 9 മുതൽ പെരുങ്ങുഴിയിലെ പെൻഷൻ ഭവനിൽ ( എസ്.ബി.ഐയ്‌ക്ക് സമീപം ) ആരംഭിക്കും. യൂണിറ്റ് രക്ഷാധികാരി എൻ. ബാലകൃഷ്‌ണൻ ഉണ്ണിത്താൻ പതാക ഉയർത്തും. സമ്മേളനം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഉദ്‌ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം. നടേശൻ ആശാരി അനുശോചന പ്രമേയം അവതരിപ്പിക്കും. ആർ. വിജയൻ തമ്പി സംസാരിക്കും.

യൂണിറ്റ് സെക്രട്ടറി എ. ഹാരീദ് വാർഷിക റിപ്പോർട്ടും ട്രഷറർ വി. നടരാജൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. എസ്. നാസറുദ്ദീൻ, എസ്. സദാശിവൻപിള്ള, ഭാസൻ നായർ, ഉമാ മഹേശ്വരൻ, കെ..വിമലാദേവി അമ്മ എന്നിവർ പങ്കെടുക്കും. യൂണിറ്റ് ജോയിന്റ് സെക്രട്ടറി വി.രാജൻ ചെട്ടിയാർ സ്വാഗതവും വൈസ് പ്രസിഡന്റ് സി. നാരായണൻ നന്ദിയും പറയും.