balapanchayatth

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി ബാലപഞ്ചായത്തു രൂപീകരണവും പ്രതിനിധികളെ തിരഞ്ഞെടുപ്പും പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുമ ഇടവിളാകം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ, വൈസ്പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ. എ. എസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, തോന്നയ്ക്കൽ രവി, കെ. കരുണാകരൻ, ബിന്ദു ബാബു, എസ്. കവിത, ശ്രീലത, ഷീല, ജുമൈല, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു ജെയിംസ്, ജില്ലാതല ആർ.പി ജയചന്ദ്രൻ, ബ്ലോക്ക്‌ ആർ.പി അനൂജ, തുടങ്ങിയവർ പങ്കെടുത്തു.