jendar

മുടപുരം: കുടുംബശ്രീ ജൻഡർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ലിംഗ വിവേചനമില്ലാത്ത തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ ജെൻഡർ ക്ലബ്‌ @ സ്കൂൾ എന്ന പദ്ധതി വി. ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആർ.മനോന്മണി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഉദയകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, കിഴുവിലം ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത, പി.ടി.എ പ്രസിഡന്റ് അനസ്, കുടുംബശ്രീ ചെയർപേഴ്സൺ സ്വപ്‍ന തുടങ്ങിയവർ സംസാരിച്ചു. സ്നേഹിതാ സർവീസ് പ്രൊവൈഡർ ജാസ്മിൻ കൃത്യജ്ഞത പറഞ്ഞു.