painting

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ആറന്മുള വാസ്‌തുവിദ്യാ ഗുരുകുലം തിരുവനന്തപുരം അനന്തവിലാസം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ ശ്രദ്ധേയമാകുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരുമടക്കം മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് നാളെ സമാപിക്കും.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കലാ -ചരിത്ര വിഭാഗം മേധാവി പ്രൊഫ. പ്രദോഷ് കുമാർ മിശ്ര, സാജു തുരുത്തിൽ, സദാനന്ദൻ പി.കെ, കൃഷ്‌ണൻ മല്ലിശ്ശേരി, മുതുകുളം സുരേഷ്, ഗോപി ചേവായൂർ, അജിതൻ പുതുമന, ബാബു.കെ.ആർ, കൃഷ്ണകുമാർ.കെ.വി, ബസന്ത് പെരിങ്ങോട് എന്നീ മ്യൂറൽ ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിൽ കലാകാരന്മാർ വരച്ച ചിത്രങ്ങൾ വാസ്തു വിദ്യാ ഗുരുകുലത്തിന്റെ ആറന്മുള, അനന്തവിലാസം കൊട്ടാരം ഗാലറികളിൽ പ്രദർശിപ്പിക്കും.