നെയ്യാറ്റിൻകര: ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് തുടങ്ങും. 25ന് സമാപിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ ഗണപതിഹവനം, പ്രഭാതപൂജ, പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 7ന് വിശേഷാൽ പൂജ, ലേലം, വിളക്കിനെഴുന്നെള്ളിപ്പ് എന്നിയുണ്ടാകും. ഇന്ന് രാവിലെ 6.45ന് അരുവിപ്പുറം ആറാട്ട് കടവിലേയ്ക്ക് കലശാഭിഷേകത്തിന് എഴുന്നെള്ളിപ്പ്.10.15ന് കൊടിമരം മുറിക്കൽ. 11ന് കൊടിമരഘോഷയാത്ര. വൈകിട്ട് 4.15ന് തൃക്കൊടിയേറ്റ്, രാത്രി 9.30ന് നാടകം. 15ന് രാവിലെ 10 മുതൽ മെഡിക്കൽ ക്യാമ്പ്. 17ന് രാത്രി 8.30ന് ഭക്തിഗാനസുധ. 19ന് രാവിലെ 7 മുതൽ ആയയിൽ ഇരുത്തിപൂജ. 20ന് വൈകിട്ട് 7ന് ദേവീകാരുണ്യം ചികിത്സ സഹായ വിതരണം ഡെൽറ്റ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ഫിലിപ്പ് നിർവഹിക്കും. 22ന് വൈകിട്ട് 7.30ന് നടക്കുന്ന ദീപക്കാഴ്ച ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് 3ന് ആയയിൽ ദേവിയെ പെരുമ്പഴുതൂരിലേയ്ക്ക് എഴുന്നള്ളിക്കുന്നു. വൈകിട്ട് 5ന് ആയയിൽ വിളക്കുകെട്ട് ഘോഷയാത്ര. 25ന് രാവിലെ 9ന് ആയയിൽ പൊങ്കാല, വൈകിട്ട് 4ന് താലപ്പൊലി, കുത്തിയോട്ടം, കുംഭകുടം, കാവടി, ഉരുൾനേർച്ച. രാത്രി 11ന് ഗുരുസിയോടെ ഉത്സവം സമാപിക്കും.