general

ബാലരാമപുരം: ദീർഘകാലം കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ് , ജനതാദൾ (എസ്) പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന ചൊവ്വര രാമചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഗാന്ധിയൻ ബാല കേന്ദ്രങ്ങൾ കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം, ഗാന്ധി സ്മാരക നിധി ചൊവ്വര യൂണിറ്റ് പ്രസിഡന്റ്,ചപ്പാത്ത് മാധവ വിലാസം യു.പി.എസ് അദ്ധ്യാപകൻ, ഗ്രന്ഥകർത്താവ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

മരണവാർത്തയറിഞ്ഞയുടൻ സഹപാഠിയും സഹപ്രവർത്തകനുമായ മുൻ മന്ത്രി ഡോ. എ. നീലലോഹിതദാസ് വീട്ടിലെത്തി അനുശോചിച്ചു. അഡ്വ.എം.വിൻസെന്റ് എം.എൽ.എ,​ കേരള ഓട്ടോമൊബൈൽസ് ചെയർമാൻ പുല്ലുവിള സ്റ്റാൻലി, മുൻ എം.എൽ.എ അഡ്വ.ജമീലാ പ്രകാശം, സി.പി.എം ഏരിയാ സെക്രട്ടറി പി.എസ്.ഹരികുമാർ, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ, സംസ്ഥാന സമിതി അംഗം വി.സുധാകരൻ, ജില്ലാ സെക്രട്ടറി വല്ലൂർ രാജീവ്, നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, നെല്ലിമൂട് പ്രഭാകരൻ,​ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻമോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, വൈസ് പ്രസിഡന്റ് എസ്. ഗീത, പഞ്ചായത്തംഗങ്ങൾ, വെങ്ങാനൂർ ബ്രൈറ്റ്,​ പി.രാജേന്ദ്രകുമാർ തുടങ്ങിയവർ അനുശോചിച്ചു.