p

കടയ്ക്കാവൂർ: വീട് കയറി അക്രമം നടത്തിയ സാമൂഹ്യവിരുദ്ധർ കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. മേൽകടയ്ക്കാവൂർ പഴഞ്ചിറ വരമ്പിൽ വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന ജിഷ്ണു (32), മേൽകടയ്ക്കാവൂർ പഴഞ്ചിറ വരമ്പിൽ വീട്ടിൽ പ്രാവുണ്ണി എന്ന് വിളിക്കുന്ന വിഷ്ണു (34), പള്ളിമുക്ക് കൊക്കിവിള വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന രഞ്ജിത്ത് (32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 6ന് രാത്രിയോടെയാണ് കേസിന് ആസ്പദമായ സംഭവം. കടയ്ക്കാവൂർ പള്ളിമുക്കിന് സമീപം കൊക്കിവിള പോയികവിള വീട്ടിൽ വിക്രമനേയും കുടുംബത്തെയും വീടുകയറി ആക്രമിച്ച് പരിക്കേല്പിച്ച പ്രതികളാണ് പിടിയിലായത്. സംഭവദിവസം രാത്രി പ്രതികൾ ബൈക്കിൽ വിക്രമന്റെ വീട്ടിലെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വിക്രമനേയും കുടുംബത്തെയും മർദ്ദിക്കുകയായിരുന്നു. ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പിടിയിലായ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉള്ളവരാണെന്നും പഴഞ്ചിറ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വക്കത്ത് ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്. വി, എസ്.ഐ ദീപു.എസ്.എസ്, ജി.എസ്.ഐ മണിലാൽ, എ.എസ്.ഐ ശ്രീകുമാർ, രാജീവ്, എസ്.സി.പി.ഒ ജ്യോതിഷ് കുമാർ, സി.പി.ഒ ബിനു, സുജിൻ, ഡാനി, രാകേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.