
തിരുവനന്തപുരം: ഭീകരസംഘടനയായ താലിബാൻ തടവിലാക്കിയ വനിതയുടെ ജയിൽ മോചനം പ്രമേയമാക്കിയ വിഖ്യാത അഫ്ഗാൻ ചിത്രം എ ലെറ്റർ ടു ദി പ്രസിഡന്റ് രാജ്യാന്തര ചലച്ചിത്രമേളയിൽ. യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി റോയ സാദത്ത് സംവിധാനം ചെയ്ത ചിത്രം ജൂറി ഫിലിംസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും ചിത്രം നേടിയിട്ടുണ്ട്.
ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധ, മാനിയ അക്ബരി ഒരുക്കിയ10 + 4 എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.