transportation-facilities

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗതാഗത സംവിധാനങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന സംയോജിത ഗതാഗത സംവിധാന പദ്ധതി ,ചെലവ് ചുരുക്കലിന്റെ പേരിൽ വഴി മുടക്കി ധനവകുപ്പ്.

പദ്ധതിയുടെ നടത്തിപ്പിനു ജീവനക്കാരെ നിയമിക്കൽ, ഓഫീസിന്റെ പ്രവർത്തനം എന്നിവയ്ക്ക് പണം അനുവദിക്കണമെന്ന ഗതാഗത വകുപ്പിന്റെ ഫയൽ ധനവകുപ്പ് ക്വറിയിട്ട് മാറ്റി . ബഡ്ജറ്റിലും പദ്ധതി ഇടം നേടിയില്ല.

സൈക്കിൾ, ബൈക്ക്, ഓട്ടോ റിക്ഷ, കാർ, ബസ്, ട്രെയിൻ, കപ്പൽ എന്നിങ്ങനെയുള്ള ഗതാഗത സൗകര്യങ്ങളെല്ലാം എളുപ്പത്തിൽ ലഭ്യമാക്കുന്നതും ഒറ്റ യാത്രയ്ക്കു ഉപയോഗിക്കാൻ കഴിയുന്നതും ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ആദ്യം കൊച്ചിയിലും തുടർച്ച് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും നടപ്പിലാക്കാനായിരുന്നു ലക്ഷ്യമിട്ടത്. കൊച്ചിയിൽ ഓഫീസ് തുറക്കുകയും രണ്ട് ജീവനക്കാരെ നിയമിക്കുകയും ചെയ്തു.സാങ്കേതിക വിഭാഗത്തിലേക്ക് 21 പേരെ നിയമിക്കുന്നതിന് അനുവാദം തേടിയെങ്കിലും ലഭിച്ചില്ല.

കുതിപ്പും

കിതപ്പും

ആദ്യം നിയമിച്ച രണ്ടു പേരുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ച നടന്നു.

ആയിരത്തോളം ഓട്ടോ, ടാക്സി. ബസ് ‌ജീവനക്കാർക്ക് പരിശീലനം നൽകി

 യാത്രക്കാർക്ക് ഉപയോഗിക്കുന്നതിനും മറ്റുമായി 'ആപ്പ് 'സജ്ജമാക്കി

 പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഡി.പി.ആർ തയ്യാറാക്കി