വർക്കല: മന്നാനീസ് അസോസിയേഷൻ വർക്കല താലൂക്ക് ജനറൽ ബോഡിയോഗവും ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാലത്തെ സാരഥിയായിരുന്ന ചേലക്കുളം സൈനുൽ ഉലമ അബ്ദുൽബുഷ്റ കെ.എം. മുഹമ്മദ് മൗലവി അനുസ്മരണവും ഇന്ന് രാവിലെ 9ന് നാവായിക്കുളം ഡി.കെ.എൽ.എം മേഖലാഹാളിൽ നടക്കും. മന്നാനീസ് സംസ്ഥാനസമിതി അംഗവും വെൽഫെയർ ചെയർമാനുമായ വേങ്ങോട് നാസിമുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി അബ്ദുൾഅഹദ് മന്നാനി ആമുഖപ്രഭാഷണം നടത്തും. താലൂക്ക് പ്രസിഡന്റ് മുഹമ്മദ് സലിം മന്നാനി പുന്നോട് അദ്ധ്യക്ഷത വഹിക്കും. ചക്കമല ഷംസുദ്ദീൻ മന്നാനി, സിദ്ധിക് മന്നാനി തൊളിക്കോട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. താലൂക്കിൽ നിന്ന് ഖുർആൻ ഹിഫ്‌ള് പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഷമ്മാസിനെയും മുഹമ്മദ് റാഷിദിനെയും ആദരിക്കും.