general

ബാലരാമപുരം: പ്രകൃതി സൗഹൃദ കൃഷി രീതി പ്രോത്സാഹിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പൻ പറഞ്ഞു. കല്ലിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത് അനുകരണീയമായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് വർഷമായി തരിശായി കിടന്ന പണ്ടാരക്കരി പാടശേഖരത്ത് സി.പി.എം കല്ലിയൂർ ലോക്കൽ കമ്മിറ്റി നടത്തുന്ന നെൽകൃഷിയുടെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏര്യ കമ്മിറ്റി അംഗം ജി. വസുന്ധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം. ബഷീർ, അഡ്വ.എസ്.കെ.പ്രീജ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, അംഗങ്ങളായ കല്ലിയൂർ ശ്രീധരൻ, വി. മോഹനൻ, ജി.എൽ.ഷിബുകുമാർ, എസ്. രാധാകൃഷ്ണൻ,വെള്ളായണി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കല്ലിയൂർ ലോക്കൽ സെക്രട്ടറി എസ്. ആർ. ശ്രീരാജ് സ്വാഗതവും അനികുട്ടൻ നന്ദിയും പറഞ്ഞു. തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കാവുന്ന തൊണ്ണൂറാം കണ്ടി വിഭാഗത്തിൽപ്പെട്ട മണിരത്ന വിത്താണ് വിതയ്ക്കുന്നത്. ലോക്കൽ കമ്മിറ്റി ഇറക്കുന്ന കൃഷിക്ക് പുറമേ ഒരു ഹെക്ടറിൽ പാലപ്പൂര് ബ്രാഞ്ചും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് നേതൃത്വം നല്കുന്ന പ്രവർത്തകരെ ജില്ലാ സെക്രട്ടറി ആദരിച്ചു.