വിഴിഞ്ഞം: മഹാത്മാ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ആദർശങ്ങളെ ജനമനസുകളിലെത്തിക്കാൻ ഗാന്ധി ദർശൻ സമിതി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. ദണ്ഡിയാത്ര അനുസ്മരണവും വെങ്ങാനൂർ മണ്ഡലം പ്രവർത്തക കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ സമിതി കോവളം നിയോജകമണ്ഡലം പ്രസിഡന്റ് ആർ. ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.കെ. വത്സലകുമാർ, ഗാന്ധി ദർശൻ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സജി.പി.എസ്, പഞ്ചായത്ത് അംഗങ്ങളായ അഷ്ടപാലൻ, രമപ്രിയ, സുനിത, കോൺഗ്രസ് നേതാക്കളായ ജി.ജി. കൈതറത്തല, വിദ്യാധരൻ, ജയേന്ദ്രൻ, കെ. അച്ചുതൻനായർ, കല്ലിയൂർ സുരേന്ദ്രൻ, തകിടിയിൽ ജയചന്ദ്രൻ, രാജന്ദ്രൻ, വെള്ളാർ മധു എന്നിവർ സംസാരിച്ചു.