
തിരുവനന്തപുരം: ജല അതോറിട്ടിയിലെ യൂണിയനുകളുടെ അംഗീകാരത്തിനായുള്ള ഹിതപരിശോധന നാളെ നടക്കും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് 5.30ന് വോട്ടെണ്ണും.
എല്ലാ ജില്ലാകേന്ദ്രങ്ങളിലും പോളിംഗ് കേന്ദ്രങ്ങളുണ്ട്. ഇതേ കേന്ദ്രങ്ങളിൽ തന്നെ വോട്ടെണ്ണലും നടക്കും. തുടർന്ന് റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ കൊച്ചിയിൽ ഫലം പ്രഖ്യാപിക്കും.