camera

തിരുവനന്തപുരം; ഹെൽമറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിക്കുന്നവർ സൂക്ഷിക്കുക. കാമറകൾ പണി തരും.

ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച കാമറകൾ ഏപ്രിൽ ഒന്നു മുതൽ മിഴിതുറക്കും. ഇതോടെ നിയമ ലംഘകർക്ക് പിടിവീഴും.
726 കാമറകളാണ് പ്രധാന റോഡുകളിൽ സ്ഥാപിച്ചിട്ടുള്ളത്. 235 കോടി രൂപ യ്‌ക്ക് കെൽട്രോൺ ആണ് കാമറകൾ സ്ഥാപിച്ചത്. അഞ്ചുവർഷത്തെ മെയിന്റൻസും അവർക്കാണ്

മൊബൈലിൽ സംസാരിച്ചും ഹെൽമെറ്റ് , സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും വാഹമോടിക്കുക, ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുക, മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വണ്ടിയോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ പിടിക്കാനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള 700 കാമറകൾ. കാറിൽ മുൻസീറ്റിലെ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം ലംഘിച്ചാലും പിടി വീഴും.

അമിതവേഗം പിടികൂടാൻ റഡാർ കാമറകളുമുണ്ട്. അതിൽ രണ്ടെണ്ണം തിരുവനന്തപുരത്താണ്. ഒന്ന് ചാക്ക ബൈപാസിലും മറ്റൊന്ന് ഇൻഫോസിസിന്റെ മുന്നിലും. മറ്രു ജില്ലകളിലുമുണ്ട് റഡാർ കാമറകൾ.സിഗ്നൽ തെറ്റിക്കുന്നത് കണ്ടെത്താൻ ജംഗ്ഷനുകളിലും കാമറകളുണ്ട്.