vld-2

വെള്ളറട: മുസ്ളിം ലീഗ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനച്ചമൂട്ടിൽ സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്‌മരണ സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് പനച്ചമൂട് എം.എം. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.ടി. ജോർജ്, അൻസജിതാ റസൽ, എം. രാജ്മോഹൻ, ടി.എൽ. രാജ്, കെ. ദസ്തഹീർ, കൂതാളി ഷാജി, അശോകൻ, ബിജു പി. നായർ, നടരാജപിള്ള, സക്കീർ ഹുസൈൻ, എം.എം. ഹസൻ, എസ്. സെയ്ദ്, ഷാനവാസ് ഖാൻ തുടങ്ങിയവ‌ർ സംസാരിച്ചു.