
മലയിൻകീഴ്: ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പേയാട് ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. ഡി. ഷാജി (എ.ഐ ടി.യു.സി) അദ്ധ്യക്ഷത വഹിച്ചു. വിളപ്പിൽ ശ്രീകുമാർ (സി.ഐ.ടി.യു), ആർ.വേലപ്പൻപിള്ള, വി.എസ്. ശ്രീകാന്ത്, സതീഷ് കുമാർ, അനിൽകുമാർ, ബിജു, മധു, എ.എം. ഷാഹി എന്നിവർ സംസാരിച്ചു. വിളപ്പിൽ ശ്രീകുമാർ (കൺവീനർ),ഡി.ഷാജി (ചെയർമാൻ), മിണ്ണംകോട് ബിജു(ഖജാൻജി), വൈസ് ചെയർമാൻ (എ.എം.ഷാഹി),ജോയിന്റ് കൺവീനർമാരായി അനിൽകുമാർ, കൊല്ലംകോണം മധു എന്നിവരടങ്ങിയ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.